Monday, May 20, 2024
spot_img

മിഷൻ അരിക്കൊമ്പൻ; വിദഗ്ധ സമിതിയുടെ നിർണായക യോഗം ഇന്ന്

കൊച്ചി: ഇടുക്കി ചിന്നക്കനാലിൽ ആക്രമണം തുടരുന്ന ഒറ്റയാൻ അരിക്കൊമ്പൻ കേസിൽ വിദഗ്ധ സമിതി ഇന്ന് നിർണായക യോഗം ചേരും. കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അന്തിമ യോഗം ചേരുക. ഇന്ന് രാവിലെ 10.30ക്കാണ് കൊച്ചിയിൽ യോഗം ചേരുന്നത്. യോഗത്തിൽ വിദഗ്ധ സമിതിയിലെ അഞ്ച് അംഗങ്ങളും പങ്കെടുക്കും. നാളെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ്
വീണ്ടും പരിഗണിക്കും.

ഇന്നലെ അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി ഇടുക്കിയില്‍ നേരിട്ട് എത്തിയിരുന്നു. മാത്രമല്ല നാട്ടുകാരെ കാണുകയും കാട്ടാന ആക്രമണം രൂക്ഷമായ മേഖലകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മിഷൻ അരിക്കൊമ്പന്റെ ഭാവി കോടതി തീരുമാനിക്കുന്നത്.

Related Articles

Latest Articles