അരികൊമ്പൻ ദൗത്യത്തിന് വനംവകുപ്പിന് ഇതുവരെ ചെലവായത് 80 ലക്ഷത്തോളം രൂപ. രണ്ടുമാസത്തിലേറെയായി ഊണും ഉറക്കവുമില്ലാതെ വനംവകുപ്പിന്റേതുൾപ്പെടെയുള്ള സംവിധാനങ്ങൾ മിഷൻ അരികൊമ്പൻ ദൗത്യത്തിനായി പ്രവർത്തിക്കുകയായിരുന്നു.
അതേസമയം, ഉദ്യോഗസ്ഥരും ജീവനക്കാരുമായി 40 പേരാണ് ഇതിന് പിറകിൽ രാപകലില്ലാതെ പരിശ്രമിച്ചത്. കഴിഞ്ഞ മാസം പകുതിയോടെ മുത്തങ്ങയിൽ നിന്നടക്കം നാല് കുങ്കിയാനകളെയും കൊണ്ടുവന്നിരുന്നു. മാത്രമല്ല നിരവധി വാഹനങ്ങളും അരികൊമ്പൻ ദൗത്യത്തിനായി ഇടവേളകളില്ലാതെ ഓടുന്നുണ്ടായിരുന്നു.

