ബോളിവുഡിൽ തിളങ്ങാൻ ഒരുങ്ങി മോഹൻലാൽ. ഒടിയന് ശേഷം വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രത്തിന് മിഷൻ കൊങ്കൺ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ചർച്ചകൾക്കായി കഴിഞ്ഞ ദിവസം വി.എ. ശ്രീകുമാർ മേനോനും സംഘവും മോഹൻലാലിനെ കണ്ടു. ഇവരുടെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.
ബോളിവുഡിലെയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെയും പ്രമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്. എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിൽ ഒരുക്കുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കൺ റെയിൽവേയുടെ പശ്ചാത്തലത്തിലാണ് യാഥാർത്ഥ്യമാകുന്നത്.
“മാപ്പിള ഖലാസി”കളുടെ സാഹസിക കഥ പറയുന്ന ഈ ചിത്രം ഹിന്ദിക്ക് പുറമെ മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രീകരിക്കുന്നുണ്ട്. മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്റെതീരങ്ങളിൽ നിന്നും ലോകമെമ്പാടും പരന്ന പെരുമ ശാസ്ത്രത്തിനും ഗുരുത്വാകാർഷണ നിയമങ്ങൾക്കും വിവരിക്കാനാവാത്ത ബലതന്ത്രം. കൂടാതെ ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകർക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികൾ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രത്തിന്റെ മറ്റൊരു സംവിശേഷത ഹോളിവുഡ് ടെക്നിഷ്യൻമാരുടെ നേതൃത്വത്തിലാണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം. ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയിൽവേ മുൻ ചീഫ് കൺട്രോളറുമായ ടി.ഡി. രാമകൃഷ്ണനാണ് രചന. ഡിസംബറിൽ രത്നഗിരി, ഡൽഹി, ഗോവ, ബേപ്പൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…
മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…
വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി
അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…
സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…
ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്