Monday, May 20, 2024
spot_img

ജയിക്കാനായി എന്ത് നീചപ്രവര്‍ത്തിയും ചെയ്യുന്നവരാണ് സിപിഎം; മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു എം കെ രാഘവൻ

കോഴയാരോപണത്തിന്റെ പേരിലുള്ള ആരോപണങ്ങള്‍ തള്ളി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു .

കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ ടി സിദ്ധിഖും മറ്റു നേതാക്കള്‍ക്കും ഒപ്പമാണ് രാഘവന്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

കോഴിക്കോട്ടെ സിപിഎം നേതൃത്വവും , ചില മാഫിയ സംഘങ്ങളുമാണ് ദേശീയ ചാനല്‍ എന്ന പേരിലെത്തിയ സംഘത്തിന് പിന്നില്‍ . ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ സമയമാകുമ്പോള്‍ വെളിപ്പെടുത്തും . തനിക്കെതിരെ വ്യക്തിഹത്യ നടത്താനാണ് സിപിഎം ശ്രമിക്കുന്നത് . തനിക്ക് ആത്മഹത്യ ചെയ്യാന്‍ ആവില്ലെന്നും രാഷ്ട്രീയ ജീവിതത്തില്‍ ഇതിലും വലിയ അപമാനം നേരിടാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു .

തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഒരു മനുഷ്യനെതിരെ എന്ത് നീചപ്രവര്‍ത്തിയും സിപിഎം ചെയ്യുമെന്ന് ടി സിദ്ധിഖ് കുറ്റപ്പെടുത്തി .

Related Articles

Latest Articles