Friday, May 10, 2024
spot_img

സിപിഎമ്മല്ല ബിജെപിയാണ് പ്രധാന ശത്രു; കോൺഗ്രസ് സിപിഎം അവിശുദ്ധകൂട്ടുകെട്ട് ശരിവച്ചു രാഹുൽഗാന്ധി

വയനാട്ടിൽ സിപിഎമ്മിന് രാഹുൽ ഗാന്ധിയുടെ വക സമാധാന സന്ദേശം. തന്റെ പ്രചാരണത്തിൽ എവിടെയും സിപിമ്മിനെതിരെ ഒന്നും പറയില്ല. അവർ എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും എന്റെ വായിൽ നിന്ന് അവർക്കെതിരെ ഒന്നും വരില്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആശ്വാസ വാക്കുകൾ.

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്കെതിരായ പോരാട്ടം നയിക്കുകയാണ്. ഈ പോരാട്ടം തുടരും. കേരളത്തിലെ സഹോദരീസഹോദരന്‍മാരോട് സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും സഹോദരീസഹോദരന്‍മാരോട് എനിക്ക് ഒരു കാര്യം വ്യക്തമായി പറയാന്‍ സാധിക്കും. സിപിഎമ്മിനെ എന്നെ എതിര്‍ക്കേണ്ടി വരും. അവര്‍ക്കെന്നെ ആക്രമിക്കേണ്ടി വരും. സന്തോഷത്തോടെ ആ ആക്രമണമെല്ലാം ഞാന്‍ ഏറ്റുവാങ്ങും. സിപിഎമ്മിനെതിരെ താൻ ഒന്നും പറയില്ല എന്ന് പറയുമ്പോൾ രാഹുൽ ഗാന്ധി ലക്‌ഷ്യം വെക്കുന്നത് മണ്ഡലത്തിലെ എൽഡിഎഫ് വോട്ടുകളിലല്ലേ? ചുരുക്കത്തിൽ കോൺഗ്രസ് സിപിഎം അവിശുദ്ധകൂട്ടുകെട്ട് മറനീക്കി രംഗത്ത് എത്തിയിരിക്കുകാണെന്ന് രാഷ്ട്രീയ നിരീക്ഷകരും സമ്മതിക്കുന്നു .

രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വത്തിനെതിരെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. രാഹുൽ ബിജെപിക്കെതിരെയാണ് മത്സരിക്കേണ്ടത് എന്നായിരുന്നു സിപിഎമ്മിന്റെ വിമർശനം. രാഹുൽ എസ്.ഡി.പി.ഐയുടേയും ജമാ അത്തെ ഇസ്ലാമിയുടേയും സ്ഥാനാർത്ഥിയാണെന്നും കോടിയേരി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ വിമർശനങ്ങളേയും ഉൾക്കൊള്ളുന്നുവെന്നും താൻ സിപിഎമ്മിനെ ഒന്നും പറയില്ലെന്നും രാഹുൽ വ്യക്തമാക്കിയത്.

അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്തിനേയും കൊലപ്പെടുത്തിയ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുലിന്റെ പരാമർശം വലിയ ചർച്ചയ്ക്ക് വഴിവെക്കുന്നതാണ്. നേരത്തെ കൃപേഷിന്റെയും ശരത്തിന്റെയും വീടുകൾ സന്ദർശിച്ചപ്പോഴും സിപിഎമ്മിനെതിരെ രാഹുൽ പ്രതികരിച്ചിരുന്നില്ല. പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്തപ്പോഴും സിപിഎമ്മിന്റെ പേരു പരാമർശിച്ചില്ല.

സിപിഎം- കോൺഗ്രസ് ബാന്ധവം പരസ്യമായെന്ന ആരോപണവുമായി ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തുമെന്ന് ഉറപ്പാണ്. മാഹിയിലും തമിഴ്നാട്ടിലും സിപിഎമ്മും കോൺഗ്രസും ഒരേ സഖ്യത്തിലാണ് മത്സരിക്കുന്നത്. രാഹുലിന്റെ ചിത്രമുള്ള പോസ്റ്റർ ഉപയോഗിച്ചാണ് സിപിഎം സ്ഥാനാർത്ഥികൾ വോട്ടു പിടിക്കുന്നതും

Related Articles

Latest Articles