Sunday, May 19, 2024
spot_img

ശിശുദിനത്തിൽ നെഹ്റുവിന് ആദരാഞ്ജലിയർപ്പിച്ച് എം എം.മണി; നെഹ്റു അന്തരിച്ച ദിനം സുദിനമെന്ന് പ്രസംഗം

കട്ടപ്പന: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെപ്പറ്റി വിഡ്ഢിത്തം വിളമ്പി മന്ത്രി എം എം. മണി. നെഹ്രുവിന്‍റെ ജൻമദിനവുമായി ബന്ധപ്പെട്ടായിരുന്നു മണിയുടെ പരാമർശം. ശിശുദിനം ജവഹർലാൽ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും കട്ടപ്പനയിൽ ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിക്കവെ മന്ത്രി പറഞ്ഞു.

നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അന്തരിച്ച സുദിനമാണ് ഇന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ, അതിനെ മുന്നോട്ടു നയിക്കുന്നതിൽ നല്ല പങ്കുവഹിച്ച ആദരണീയനായ മുൻ പ്രധാനമന്ത്രി, ദീർഘനാൾ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയെന്നും മന്ത്രി മണി പറഞ്ഞു. ശിശുദിനത്തിൽ സഹകരണ വാരാഘോഷത്തിന്‍റെ ഉദ്ഘാടനം നടത്തുന്നതു പരാമർശിച്ചായിരുന്നു പ്രസംഗം.

ദീർഘനാൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നമ്മെ നയിച്ച അദ്ദേഹത്തിന്‍റെ സ്മരണയ്ക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ഈ മഹാസമ്മേളനം നടക്കുന്നതെന്നും മന്ത്രി എം എം. മണി ഇതേ വേദിയിൽ പറഞ്ഞു. മന്ത്രിയുടെ ഈ അബദ്ധജടിലമായ പ്രസ്താവന ട്രോൾ ഗ്രുപ്പുകൾ ഏറ്റുപിടിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ട്രോളുകൾ മന്ത്രിയുടെ ഈ പ്രസ്താവനയുടെ ചുവടുപിടിച്ച് ഇറങ്ങിക്കഴിഞ്ഞു.

Related Articles

Latest Articles