Monday, May 13, 2024
spot_img

സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് ഇനി ജാമ്യമില്ലാ കുറ്റം; ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം: ഹർത്താലിന്റെയും പ്രകടനത്തിന്റെയും മറവിൽ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. മാത്രമല്ല, തക്ക പരിഹാരവും കൊടുക്കണം. ഇതിനായി കേരള സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബിൽ നിയമസഭ പാസാക്കി.

കേന്ദ്ര നിയമപ്രകാരം പൊതുസ്വത്ത് നശിപ്പിച്ചാൽ കടുത്തശിക്ഷ ലഭിക്കും. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നിയമം കൊണ്ടുവന്നത്. നേരത്തേ ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. തീ, സ്‌ഫോടകവസ്തു തുടങ്ങിയവ ഉപയോഗിച്ച് ആക്രമണം നടത്തിയാൽ കുറഞ്ഞത് അഞ്ചു വർഷം കഠിനതടവ് എന്നത് ഒരു വർഷമാക്കി കുറവ് ചെയ്തുകൊണ്ടുള്ള ഭേദഗതിയോടെയാണു ബിൽ പാസാക്കിയത്. കൂടിയ ശിക്ഷ പത്തു വർഷമാണ്. ജാമ്യം ലഭിക്കാത്ത കേസാകും രജിസ്റ്റർ ചെയ്യുക.

ചെറിയ നാശനഷ്ടങ്ങൾക്ക് ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ചർച്ചയ്ക്കിടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും നാശനഷ്ടമല്ല അതിനുപിന്നിലെ കുറ്റകൃത്യമാണു കാണേണ്ടതെന്നും ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഇത്തരമൊരു നിയമം ചരിത്രപരമായ ആവശ്യമാണെന്നു ബില്ലിൽ നടന്ന ചർച്ചയിൽ മന്ത്രി പറഞ്ഞു. പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കാൻ നിലവിൽ നിയമമുണ്ട്. ഇതിനു സമാനമായാണു പുതിയ നിയമം

Related Articles

Latest Articles