Sunday, October 4, 2026

ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; കോട്ടയത്ത് ഉടമ അതീവ ഗുരുതരാവസ്ഥയിൽ

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. വാകത്താനം പാണ്ടഞ്ചിറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വച്ചാണു കാർ കത്തിനശിച്ചത്. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണ് ഉടമയെ പുറത്തെടുത്തത്. സാബു കാറിൽ തനിച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണു സാബു.

Related Articles

Latest Articles