Tuesday, September 22, 2026

തൃശ്ശൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച. പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ കവർന്നെടുത്തു. ലോകമലേശ്വരം സ്വദേശി ചെട്ടിയാട്ടിൽ സംഗീതിൻ്റെ ഉടമസ്ഥതയിൽ ഉള്ള പെൻ്റ മൊബൈൽസിലാണ് കവർച്ച.

ഇന്ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ഉടമസ്ഥൻ തിരിച്ചറിഞ്ഞത്. സ്ഥാപനത്തിൻ്റെ ഗ്ലാസ് ഡോറിലെയും, ഷട്ടറിലെയും താഴുകൾ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തു കയറിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷെൽഫിൽ സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈൽ ഫോണുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയുടെ ഹാർഡ്‌ ഡിസ്ക്കും കവർന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

Related Articles

Latest Articles