Sunday, October 4, 2026

മസ്കറ്റ് -കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ പുക; അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു

മസ്കറ്റ്: മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ പുക. ഉടൻ തന്നെ യാത്രക്കാരെ വിമാനത്തിൽ നിന്നും ഒഴിപ്പിച്ചു. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പായിട്ടാണ് വിമാനത്തിന്റെ ഇടത് വശത്തെ ചിറകിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥർ എമര്‍ജൻസി വിൻഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം ഉണ്ടായത്.

അതേസമയം, 141 യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ഇന്ത്യ അറിയിച്ചു നിലവിൽ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

Related Articles

Latest Articles