Friday, April 26, 2024
spot_img

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ഇന്ത്യയും റഷ്യയും തമ്മിൽ ഇന്ന് 10 ഉഭയകക്ഷി കരാറുകളിൽ ഒപ്പിടും

ദില്ലി: ഇന്ത്യ റഷ്യ 21–-ാമത്‌ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമർ പുടിൻ ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി വൈകിട്ട് അ‍‍ഞ്ചുമണിക്ക് ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ–പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കുന്ന ടു പ്ലസ് ടു യോഗവും നടക്കും. ഭയകക്ഷി ബന്ധവും നയതന്ത്രപങ്കാളിത്തവും ശക്തിപ്പെടുത്താൻ ആവശ്യമായ നടപടി ചർച്ചയാകും. സൈ നിക, സാങ്കേതിക സഹകരണം, ഷിപ്പിങ്, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ മേഖലയിൽ പത്തു കരാറിൽ ഒപ്പുവയ്‌ക്കും.7.5 ലക്ഷം എകെ–-203 റൈഫിൾ ഇന്ത്യയിൽ നിർമിക്കാനുള്ള കരാറിലും ഒപ്പിട്ടേക്കും.

അഫ്ഗാനിസ്ഥാനിലെ രാഷ്‌ട്രീയസംഘർഷവും താലിബാൻ ഭരണത്തിന്റെ ഭാവിയും ഇരു നേതാക്കളും വിലയിരുത്തും.ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ് തുടങ്ങിയ ഭീകരവാദസംഘടനകളിൽ നിന്നുള്ള നിന്നുള്ള വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി എന്നിവയും ചർച്ചയായേക്കും. അതേസമയം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്, പ്രതിരോധ മന്ത്രി സെർജി ഫൊയ്ഗു എന്നിവർ ഇന്നലെ ദില്ലി യിലെത്തി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ‍ഇന്നു രാവിലെ അവർ ചർച്ചകൾ നടത്തും.

Related Articles

Latest Articles