കോഴിക്കോട്: മോഡലായ യുവതിയെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് സ്വദേശിനി ഷഹാനയാണ് മരണപ്പെട്ടത്. കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലായിരുന്നു സംഭവം നടന്നത്.
സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് ചോദ്യം ചെയ്തു. സജാദ് മൊഴി നല്‍കിയിരിക്കുന്നത് ഷഹാന ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നാണെന്ന് അസി. കമ്മീഷണര്‍ വ്യക്തമാക്കി. മരണ കാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ വ്യക്തമാകൂ. സിഗററ്റ് കുറ്റികള്‍ മരിച്ച സ്ഥലത്ത് ധാരാളമായി കണ്ടുവെന്നും രാസപരിശോധ പ്രദേശത്ത് നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഷഹാനയുടെ ഉമ്മ ഉമൈബയുടെ ആരോപണം മകളെ സജാദ് കൊന്നതാണെന്നാണ്. നിരന്തരം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച വരുമാനത്തിനായി പീഡിപ്പിച്ചു. പലതവണ തന്നോട് ഇക്കാര്യം ഷഹാന പറഞ്ഞു. ഭര്‍ത്താവ് സജാദ് വിവാഹംകഴിഞ്ഞ് നാളുകൾ കഴിയുന്നതിന് മുൻപ് തന്നെ, നല്‍കിയ സ്വര്‍ണ്ണം മുഴുവന്‍ വിറ്റു. നല്‍കിയ പണവും ദൂര്‍ത്തടിച്ചുവെന്നും ഇവര്‍ പറയുന്നു.

