Friday, May 10, 2024
spot_img

എന്നും കുറച്ച് നാരങ്ങവെള്ളം കുടിച്ചോളൂ; അറിയാം ഗുണത്തെപ്പറ്റി

നമ്മളിൽ പലരും ദാഹം അകറ്റാന്‍ കുടിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം. ചിലര്‍ക്ക് ഇടയ്ക്കിടയ്ക്ക് നാരങ്ങാവെള്ളം കുടിക്കാന്‍ തോന്നാറുണ്ട്. ചെറിയ അളവില്‍ നാരങ്ങാവെള്ളം ദിവസനേ കുടിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ആവ ഏതെല്ലാമെന്ന് നോക്കാം.

വൃക്കയില്‍ കല്ല്

ഇന്ന് പലര്‍ക്കും വൃക്കയില്‍ കല്ല് വരുന്ന പ്രശ്‌നം നേരിടുന്നുണ്ട്. ഇത് വരാതിരിക്കാന്‍ നാരങ്ങവെള്ളം മിതമായ അളവില്‍ ദിവസനേ കുടിക്കുന്നത് നല്ലതാണ്. ഇത് കാല്‍സ്യം അടിഞ്ഞ് കൂടി കല്ല്‌പോലെ രൂപപ്പെടുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. നാരങ്ങ വെള്ളം കുടിക്കുമ്പോള്‍ ഇതില്‍ നിന്നും സിട്രേറ്റ് അഥായത്, സിട്രിക് ആസിഡില്‍ അടങ്ങിയിരിക്കുന്ന സാള്‍ട്ട് കാല്‍സ്യം അടിഞ്ഞ് കൂടുന്നത് തടയുന്നു. ഇതിനായി ദിവസേന അരകപ്പ് നാരങ്ങാനീര് കുടിക്കാനാണ് പഠനങ്ങള്‍ പറയുന്നത്.

തൊണ്ടയിലെ കരകരപ്പ്

തൊണ്ടയിലെ കരകരപ്പ് മാറ്റി എടുക്കാന്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് മാറ്റി എടുക്കുന്നതിനായി ചെറുചൂടുവെള്ളത്തില്‍ കുറച്ച് നാരങ്ങനീര് ചേര്‍ത്ത് അതുപോലെ, തേനും ചേര്‍ക്കുക. ഇവ മിക്‌സ് ചെയ്ത് കുടിക്കുന്നത് തൊണ്ടയിലെ കരകരപ്പ് മാറ്റി എടുക്കാന്‍ സഹായിക്കുന്നുണ്ട്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി തൊണ്ടയെ ക്ലെന്‍സ് ചെയ്യുന്നതിന് സഹായിക്കുകയും, ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ദഹനം നടക്കാന്‍

നല്ലരീതിയില്‍ ദഹനം നടക്കുന്നതിനും അതുപോലെ തന്നെ, വയറ്റിലെ ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും നാരങ്ങ സഹായിക്കുന്നുണ്ട്. അതുപോലെ, ശരീരത്തില്‍ നിന്നും വേയ്‌സ്റ്റ് പുറത്തേക്ക് തള്ളുന്നതിനും ഇത് സഹായിക്കുന്നു. അതുപോലെ, ബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും നാരങ്ങനീര് കുടിക്കുന്നത് നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

നമ്മളുടെ ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങാനീര് സഹായിക്കുന്നുണ്ട്. ശരീരത്തില്‍ നിന്നും കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനും ദഹനം കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നതിനാല്‍ തന്നെ ഇത് ശരീരഭാരം വേഗത്തില്‍ കുറച്ചെടുക്കാന്‍ സഹായിക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ അര ഗ്ലാസ് വീതം നീരങ്ങാനീര് കുടിക്കുന്നത് നല്ലതാണ്. ഇത് അടുപ്പിച്ച് കഴിക്കുന്നത് ശീലമാക്കിയാല്‍ തന്നെ നല്ല മാറ്റം കാണാന്‍ സാധിക്കുന്നതാണ്. തടി മാത്രമല്ല, വയറും കുറയ്ക്കാന്‍ ഇത് സഹായിക്കും.

Related Articles

Latest Articles