ദില്ലി:പാർലമെന്റിൽ ഇന്ത്യ-ചൈന അതിർത്തി തർക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ മറുപടി പറയാൻ തയ്യാറാകുന്നില്ലെന്ന് വിമർശിച്ച കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്.
കേൾക്കാൻ തയ്യാറാകാത്ത, പാർലമെന്റിൽ വരാത്ത ആൾക്ക് താനങ്ങനെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി തിരിച്ചു ചോദിച്ചു.
കഴിഞ്ഞദിവസം ലോക്സഭയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മോദി മറുപടി പറഞ്ഞില്ലെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.
മാത്രമല്ല പാർലമെന്റിൽ നടക്കുന്ന ചർച്ചകളെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ പ്രധാനമന്ത്രി താനും തന്റെ സർക്കാരും ആരേയും ആക്രമിക്കുന്നില്ലെന്നും ചർച്ചയിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയിരുന്നത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഇന്ത്യ-ചൈന അതിർത്തി തർക്കം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

