Sunday, October 4, 2026

ബിജെപി എം പി മാരുടെ മക്കൾ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം തന്റേത്; കുടുംബാധിപത്യ രാഷ്ട്രീയം രാജ്യത്തിന്റെ ഉള്ളു പൊള്ളയാക്കി; പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: കുടുംബാധിപത്യ രാഷ്ട്രീയം രാജ്യത്തിൻറെ ഉള്ളു പൊള്ളയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം കുടുംബാധിപത്യ പാര്‍ട്ടികളുടെ മോശംവശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ബി.ജെ.പി. എം.പിമാരോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. എം.പിമാരുടെ മക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തന്റേതായിരുന്നു. നിരവധി എം.പിമാരും പാര്‍ട്ടി നേതാക്കളും മക്കള്‍ക്കുവേണ്ടി സീറ്റ് ആവശ്യപ്പെട്ടെന്നും പലരുടെയും ആവശ്യം നിരാകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.കുടുംബാധിപത്യ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണെന്നും അത് ജാതീയതയെ പ്രേത്സാഹിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ വലിയ വിമർശനങ്ങൾ ബിജെപി ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മക്കൾ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്.

Related Articles

Latest Articles