ദില്ലി: കുടുംബാധിപത്യ രാഷ്ട്രീയം രാജ്യത്തിൻറെ ഉള്ളു പൊള്ളയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം കുടുംബാധിപത്യ പാര്‍ട്ടികളുടെ മോശംവശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ബി.ജെ.പി. എം.പിമാരോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. എം.പിമാരുടെ മക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തന്റേതായിരുന്നു. നിരവധി എം.പിമാരും പാര്‍ട്ടി നേതാക്കളും മക്കള്‍ക്കുവേണ്ടി സീറ്റ് ആവശ്യപ്പെട്ടെന്നും പലരുടെയും ആവശ്യം നിരാകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.കുടുംബാധിപത്യ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണെന്നും അത് ജാതീയതയെ പ്രേത്സാഹിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ വലിയ വിമർശനങ്ങൾ ബിജെപി ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മക്കൾ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…