Tuesday, September 22, 2026

മോദി ഇത്തവണ രണ്ടും കൽപ്പിച്ച് സുരക്ഷ ശക്തം പ്രശ്നക്കാരെ ഒതുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിലെത്തുകയാണ്. ഇന്ന് മാത്രമല്ല തെരെഞ്ഞെടുപ്പ് റാലികൾക്കായി ഫെബ്രുവരി 16 നും 17 നും അദ്ദേഹം പഞ്ചാബിലായിരിക്കും. തെരെഞ്ഞെടുപ്പ് റാലികൾക്കായി ഇന്ന് ജലന്ധറിലും, 16 ന് പത്താന്കോട്ടിലും 17 ന് അബൊഹാറിലും പ്രധാനമന്ത്രി തെരെഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്റെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങൾ നമുക്ക് ഓർമയുണ്ട്. കർഷകരെന്നു സ്വയം വിളിക്കുന്ന ഒരു സംഘം തീവ്രവാദികൾ അല്ലെങ്കിൽ രാജ്യവിരുദ്ധർ അദ്ദേഹത്തിന്റെ വാഹന വ്യൂഹം തടഞ്ഞിരുന്നു. ഈ സംഭവങ്ങൾ കണക്കിലെടുത്തുകൊണ്ട് വലിയ സുരക്ഷാ സന്നാഹങ്ങളാണ് സംസ്ഥാന പോലീസും കേന്ദ്ര സുരക്ഷാ ഏജൻസികളും പഞ്ചാബിൽ ഒരുക്കിയിരിക്കുന്നത്. പ്രശ്നമുണ്ടാക്കുന്ന സംഘടനകളെ കർശനമായി നിരീക്ഷിക്കുന്നു. ചില മുൻകരുതൽ അറസ്റ്റുകൾ നടക്കുന്നു. കാരണം കഴിഞ്ഞ തവണത്തെ സംഭവങ്ങൾ സംസ്ഥാന പോലീസ് സേനയെ നാണം കെടുത്തിയിരുന്നു, രാജ്യത്തിന്റെ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അത് സംബന്ധിച്ച അന്വേഷണം നടന്നുവരികയുമാണ്. പക്ഷെ പ്രധാനമന്ത്രിയോടുള്ള കർഷക നേതാക്കളുടെ നിലപാട് ഇപ്പോഴും ന്യായീകരിക്കാവുന്നതല്ല. കർഷക സമരം സ്വയം സമരാമവസാനിപ്പിച്ച് മടങ്ങിയെത്താണ്. സമരത്തിന് കാരണമായ നിയമങ്ങൾ യാതൊരു ഉപാധികളും കൂടാതെ കേന്ദ്ര സർക്കാർ പിൻവലിച്ചു കഴിഞ്ഞു. പക്ഷെ ഇപ്പോഴും തെരെഞ്ഞെടുപ്പ് റാലികൾക്കെത്തുന്ന പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം നടത്തും എന്ന് പറയുന്ന കർഷക നേതാക്കളുടെ നിലപാട് പ്രതിഷേധാർഹമാണ്. പഞ്ചാബ് നിർണ്ണായകമായ ഒരു തെരെഞ്ഞെടുപ്പിലേക്കു പോകുകയാണ് എല്ലാ പാർട്ടികൾക്കും തെരെഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അവകാശമുണ്ട്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ എല്ലാ അവകാശങ്ങളുമുണ്ട്. കാരണം രാജ്യത്ത് നടക്കേണ്ടത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ്. ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സമരം അവസാനിച്ചിട്ടും പ്രധാനമന്ത്രിയെ തെരെഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കാൻ അനുവദിക്കില്ല എന്നത് അൽപ്പം കടന്ന കയ്യാണ്.

കർഷക സംഘടനകൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന് മുന്നേ തെളിഞ്ഞ കാര്യമാണ്. അവർക്ക് അത് തെരെഞ്ഞെടുപ്പ് വേദികളിൽ സ്വയം ഉന്നയിക്കാം അതവരുടെ അവകാശമാണ്. തെരഞ്ഞെടുപ്പുകൾ അവർക്ക് ഒരവസരമാക്കാൻ ആരുടേയും അനുമതി ആവശ്യമില്ല. ഒരു രാഷ്ട്രീയ അംഗത്തിന് ബിജെപി യും തയ്യാറാണ്. പക്ഷെ പ്രധാനമന്ത്രിക്കെതിരെ തെരെഞ്ഞെടുപ്പ് വേദികളിൽ അദ്ദേഹത്തിന്റെ പരിപാടികൾ തടസ്സപ്പെടുത്തുമാറ് പ്രതിഷേധം നടത്താൻ അനുവദിക്കാനാവില്ല. കന്യാകുമാരി മുതൽ കശ്മീർ വരെ നിർഭയം പറയാനുള്ളത് പറയുന്നയാളാണ് നരേന്ദ്രമോദി. അങ്ങിനെ പറഞ്ഞാണ് മോദി അധികാരത്തിലെത്തിയതും പഞ്ചാബ് അദ്ദേഹത്തിന് പുത്തരിയൊന്നുമില്ല. ജനാധിപത്യ പരമായ എല്ലാ അവസരങ്ങളും ഈ സംഘടനകൾക്ക് ലഭിയച്ചതാണ്. ഇനിയും കളിതുടർന്നാൽ ശക്തമായ നടപടിയുണ്ടാകും എന്ന സന്ദേശം തന്നെയാണ് കേന്ദ്രം നൽകുന്നത്.

Related Articles

Latest Articles