Tuesday, May 14, 2024
spot_img

മെഗാസ്റ്റാർ താരങ്ങളെയും പിന്നിലാക്കി ഓണം ലൈക്കിൽ മോദി മുന്നിൽ ! പിണറായിയോ ?

ഓണാശംസകളിലെ ജനപ്രീതിയിൽ മോഹൻലാലിനേയും മമ്മുട്ടെയേയും കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ആശംസയിൽ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും കിട്ടിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. നരേന്ദ്ര മോദിക്ക് ഓണം ലൈക്കുകൾ മതവും രാഷ്ട്രീയവും മറന്ന് ഒഴുകിയപ്പോൾ മെഗാ താരങ്ങളായ മമ്മുട്ടിയും മോഹൻലാലും പോലും മോദിക്ക് പുറകിലായി. മലയാളി അല്ലാത്ത ഒരാൾക്ക് ഇത്ര അധികം ഓണ ലൈക്കുകൾ കിട്ടുന്നത് മലയാള ചരിത്രത്തിൽ ആദ്യമായാണ് എന്നതാണ് എടുത്തു പറയേണ്ട വസ്തുത. പ്രധാനമന്ത്രി 58000 ഓണ ലൈക്കുമായി മലയാള മെഗാ സ്റ്റാറുകളേ പോലും മലർത്തിയടിച്ചിരിക്കുകയാണ്. അതേസമയം, പിണറായിയെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് നരേന്ദ്രമോദിയുടെ ഈ കുതിപ്പ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനു വെറും 5000 ലൈക്കാണ്‌ കിട്ടിയത്. മോദിയുടെ ഏഴയലത്ത് പോലും എത്താൻ വി.ഡി സതീശനായില്ല. അവിടെയും തീർന്നില്ല. ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്വന്തം വാക്കിൽ ഓണം ആശംസിച്ച് സന്ദേശം നല്കുന്നതും ഇതാദ്യമാണ്. കാരണം, നെഹ്രു മുതൽ മൻ മോഹൻ സിംഗ് വരെ ഇന്ത്യ ഭരിച്ച ഒരു പ്രധാനമത്രിക്കു പോലും ഓണത്തിനു ഈ വിധം മലയാളികളേ സ്നേഹിക്കാനും ഒരു ആശംസ നല്കാനും തോന്നിയിട്ടില്ല. എന്തായാലും ഓണം ആശംസിച്ച് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഏതൊരു മലയാളിക്കും അഭിമാനം ഉണ്ടാക്കുന്നതാണ്.

ഏവർക്കും ഓണാശംസകൾ! നിങ്ങളുടെ ജീവിതം നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവയാൽ വർഷിക്കട്ടെ. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി, അത് കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. മലയാളി ഇന്ന് ലോകത്തിന്റെ നിറുകയിലാണ്‌. മോദി ഓണത്തേ ആഗോള ഉൽസവം ആക്കി പ്രഖ്യാപിച്ചത് വെറുതേ അല്ല. നാളെ ഒരു പക്ഷെ ഐക്യ രാഷ്ട്ര സഭയും അമേരിക്കയും ലോകമാകെയും ഓണം കൊണ്ടാടും. ഓളിമ്പിക്സിൽ പോലും ഓണ മൽസരം വന്നേക്കാം. ഓണ സമ്മാനം നോബൽ സമ്മാനത്തേ പോലും മറികടന്ന് പുതിയ ഐറ്റം ആയി വരാം. കാരണം, മോദിയുടെ പദ്ധതികൾ ആയതിനാൽ ഒന്നും പറയാൻ ആകില്ല എല്ലാം ഞൊടിയിടയിൽ ആയിരിക്കും.

അതേസമയം, മോദി കഴിഞ്ഞാൽ ഓണ ലൈക്ക് കൂടുതൽ കിട്ടിയത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കാണ്. 54000 പേരാണ് ലൈക്ക് ചെയ്തത്. അതേസമയം, മൂന്നാം സ്ഥാനത്തെത്തിയത് നടൻ മോഹൻലാൽ ആണ്. 52000 ലൈക്കുകളുമായാണ്‌ മോഹൻലാൽ മോദിക്കും മമ്മുട്ടിക്കും പിന്നിൽ നില്ക്കുന്നത്. അതേസമയം, രാഷ്ട്രീയക്കാരിലും മോദി തന്നെയാണ് മഹാ രാജാവ്. കേരളം ഭരിക്കുന്ന പിണറായി വിജയനു മോദിയുടെ പകുതി പോലും ഓണം ലൈക്ക് കിട്ടിയില്ല. മോദിക്ക് 58000 ലൈക്ക് കിട്ടിയപ്പോൾ പിണറായി വിജയന്‌ അതിന്റെ പകുതി പോലും മലയാളികളുടെ ഓണം ലൈക്ക് കിട്ടിയില്ല. പിണറായിക്ക് കിട്ടിയ ഓണം ലൈക്ക് വെറും 25000 മാത്രമാണ്. വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിനാകട്ടേ ഓണം കയ്പ്പ് നിറഞ്ഞത്. പ്രതിപക്ഷ നേതാവിനു കിട്ടിയ ഓണം ലൈക്ക് വെറും 5000 മാത്രമാണ്. മുഖ്യമന്ത്രിയുടെ അഞ്ചിൽ ഒന്ന് മാത്രം. മോദിയുടെ 11ൽ ഒന്ന് മാത്രം ആണ്‌ വി ഡി സതീശനു കിട്ടിയിരിക്കുന്നത്.

Related Articles

Latest Articles