Sunday, May 19, 2024
spot_img

‘പുഞ്ചിരിക്കൂ’; ചന്ദ്രയാൻ ലാൻഡർ ചന്ദ്രോപരിതലത്തിൽ നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ; പങ്കുവെച്ചത് റോവറിലെ നാവിഗേഷൻ ക്യാമറകൾ പകർത്തിയ ചിത്രം

ദില്ലി: ചന്ദ്രയാൻ -3ന്റെ വിക്രം ലാൻഡറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. ശാസ്ത്രകുതുകികൾ ഏറെ കാത്തിരുന്ന ചിത്രങ്ങൾ അധികം വൈകാതെ തന്നെ ലഭ്യമാകുമെന്ന് ഇസ്രോ ചെയർമാൻ എസ് സോമനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. പ്രഗ്യാൻ റോവറിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറ നവ്ക്യാമാണ് ചിത്രം പകർത്തിയത്. ‘പുഞ്ചിരിക്കൂ’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

ചന്ദ്രയാൻ-3 ദൗത്യത്തിനായി ഉപയോഗിച്ച നവക്യാമുകൾ വളരെ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ഇസ്രോ പറയുന്നതനുസരിച്ച്, കൃത്യതയോടെ വിക്രം ലാൻഡറിന്റെ ഒന്നല്ല, രണ്ട് ചിത്രങ്ങൾ പകർത്താൻ പ്രഗ്യാൻ റോവറിന്റെ നവക്യാമിന് കഴിഞ്ഞു. ഇപ്പോൾ ഇത് ബഹിരാകാശ സാങ്കേതികവിദ്യയിൽ ലോകം കൈവരിച്ച പുരോഗതിയുടെ തെളിവായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ ചന്ദ്രനിലെ താപമളക്കുന്ന പേയ്‌ലോഡ് ‘ചാസ്‌തെ’, ഇൻസ്ട്രമെന്റ് ഫോർ ലൂണാർ സിസ്മിക് ആക്ടിവിറ്റി എന്നിവയുടെ ഭാഗങ്ങളും ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles