Sunday, April 28, 2024
spot_img

‘മഹാഭാരതം എഴുതിയത് മുസ്ലീം കവിയായ കാസി നസ്റുൽ’; വിവാദ പരാമർശവുമായി മമത ബാനർജി

കൊൽക്കത്ത: ഇന്ത്യൻ ഇതിഹാസമായ മഹാഭാരതം എഴുതിയത് മുസ്ലീം കവിയാണെന്ന വിവാദ പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ നിന്നുള്ള കവി കാസി നസ്റുൽ ഇസ്ലാമാണ് മഹാഭാരതം എഴുതിയതെന്നാണ് മമതയുടെ വാദം. ടിഎംസിയിടെ സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മമത ബാനർജി വിവാദ പരാമർശം നടത്തിയത്.

എല്ലാ മഹാന്മാരും ഐക്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം ഉള്ളത് കൊണ്ട് മാത്രം ഒരു വ്യക്തിയെ കുറിച്ച് പഠിക്കാൻ കഴിയില്ല. അതിന് ഹൃദയവിശാലത വേണം. നമ്മുടെ മഹാന്മാർ എഴുതിയത് വായിച്ച് മനസ്സിലാക്കണം. രവീന്ദ്രനാഥും നസ്റുലും വിവേകാനന്ദനും പറഞ്ഞത് വായിക്കണം. മഹാഭാരതം എഴുതിയത് നസ്റുൽ ഇസ്ലാമാണെന്നാണ് മമത ബാനർജിയുടെ വാദം.

അതേസമയം, ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും രംഗത്തെത്തിയിട്ടുണ്ട്. മമത ബാനർജി ചരിത്രസംഭവങ്ങളെ വളച്ചൊടിക്കുന്നത് സ്ഥിരം സംഭവമാണ്. മുഖ്യമന്ത്രിയുടെ പൊതുവിജ്ഞാനം ശരിക്കും മോശമാണെന്ന് എല്ലാവർക്കും അറിയാം. അതിനാൽ ആർക്കും ദേഷ്യം തോന്നില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു. എന്നാൽ ഇപ്പോൾ ഹിന്ദു മതവുമായി ബന്ധപ്പെട്ട വസ്തുതകളെ വളച്ചൊടിക്കുന്ന പ്രവണത വർദ്ധിച്ചിരിക്കുകയാണ്.

അതേസമയം, താരകേശ്വര്, കാളിഘട്ട്, ദക്ഷിണേശ്വരം തുടങ്ങിയ പുണ്യക്ഷേത്രങ്ങളും മറ്റ് ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളും മമത സർക്കാരാണ് നിർമിച്ചതെന്ന് 2023 ജൂലായ് 4-ന് ഒരു ടിവി അഭിമുഖം നൽകുന്നതിനിടെ മമത ബാനർജി അവകാശവാദം ഉന്നയിച്ചിരുന്നു.
ഇപ്പോഴിതാ മഹാഭാരതം എഴുതിയത് കാസി നസ്റുൽ ഇസ്ലാമാണെന്നാണ് പറയുന്നത്. ഭഗവാൻ വേദവ്യാസ മഹർഷിയാണ് മഹാഭാരതത്തിന്റെ രചയിതാവെന്ന് മമതയ്‌ക്ക് നന്നായി അറിയാമെന്ന് കരുതുന്നു. എന്നാൽ കാസി നസ്റുൽ ഇസ്ലാമാണ് മഹാഭാരതത്തിന്റെ രചയിതാവെന്ന് ബോധപൂർവം സ്ഥാപിക്കുകയാണെന്നും സുവേന്ദു അധികാരി തുറന്നടിച്ചു.

Related Articles

Latest Articles