Sunday, June 2, 2024
spot_img

പ്രതിപക്ഷ ഇരട്ടത്താപ്പുകൾക്കെതിരെ ആഞ്ഞടിച്ച് മോദി !

ത്രിരാഷ്ട്ര സന്ദർശനത്തിന് ശേഷം ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. നരേന്ദ്രമോദി പങ്കെടുത്ത വിദേശ രാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തിരികെ നാട്ടിലെത്തിയ മോദിക്ക് ഇവിടെയും വലിയ സ്വീകരണമാണ് ബി.ജെ.പി പ്രവർത്തകർ ഒരുക്കിയത്. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് വരവേറ്റു. അതേസമയം തിരിച്ചെത്തിയയുടൻ തന്നെ പ്രതിപക്ഷത്തെ വിമർശിച്ച് നരേന്ദ്രമോദി നടത്തിയ പരാമർശവും ഇപ്പോൾ ചർച്ചയാകുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത ചടങ്ങില്‍ പ്രധാനമന്ത്രിയും മുന്‍ പ്രധാനമന്ത്രിയും അടക്കം പ്രതിപക്ഷ നേതാക്കളും പങ്കെടുത്തിരുന്നു. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി. ഇവര്‍ എല്ലാവരും ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ ഒന്നായി പങ്കെടുത്തുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. എന്റെ രാജ്യത്തിന്റെ സംസ്‌കാരത്തെപ്പറ്റി പറയാൻ ആരംഭിച്ചപ്പോൾ ഞാൻ നോക്കിയത് ലോകത്തിന്റെ കണ്ണുകളിലേക്കാണ്. നിങ്ങളാണ് ഈ സർക്കാരിനെ നിയമിച്ചത്. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ഇന്ത്യയെ അത്രയധികം സ്നേഹിക്കുന്നവരാണ്. അല്ലാതെ പ്രധാനമന്ത്രിയെ സ്നേഹിക്കുന്നവരല്ല എന്നും നരേന്ദ്രമോദി വ്യക്തമാക്കി. വളരെ ആത്മവിശ്വാസത്തോടെയാണ് തന്റെ രാജ്യത്തെ സവിശേഷതകളെ അവർക്ക് മുന്നിൽ അവതരിപ്പിച്ചതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. നിങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണിത്. ഞാൻ സംസാരിക്കുമ്പോൾ ലോകം എന്നിൽ മാത്രമല്ല ഇന്ത്യയിലെ 140 കോടി ജനങ്ങളിലാണ് വിശ്വാസമർപ്പിച്ചത്. അവരെയാണ് ഞാൻ പ്രതിനിധാനം ചെയ്യുന്നതെന്നും നരേന്ദ്രമോദിപറഞ്ഞു.

അതേസമയം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആഹ്വാനം തള്ളി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി രംഗത്തുവന്നു. ഈ മഹത്തായ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ അന്തസത്തയ്ക്ക് ചേർന്നതല്ലെന്നും ജഗൻ മോഹൻ റെഡ്ഡി ഫേസ്‌ബുക്കിൽ കുറിച്ചു. പുതിയ മന്ദിരം പൂർത്തിയാക്കിയ പ്രധാനമന്ത്രിയെ ജഗൻ മോഹൻ റെഡ്ഡി അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ തന്റെ പാർട്ടി ചടങ്ങിൽ പങ്കെടുക്കുമെന്നും ആന്ധ്രാ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ്, ആം ആദ്മി അടക്കം 19 പാർട്ടികൾ വിട്ടുനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കിയത്. മെയ് 28 നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം, പാർലമെന്റ് ഉദ്ഘാടനത്തിന് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കണമോ എന്ന് അവരവർക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. 970 കോടി രൂപാ ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർലമെന്റ് മന്ദിരം നിർമിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.

Related Articles

Latest Articles