Friday, September 18, 2026

“തലമുറകളിലുടനീളം ആളുകളെ ആനന്ദിപ്പിച്ച ഗായകന്റെ സംഗീത്തെ നമുക്ക് എന്നും അടുത്തറിയാൻ സാധിക്കും”; ബപ്പി ലാഹിരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദില്ലി: പ്രശസ്‍ത ബോളിവുഡ് സം​ഗീത സംവിധായകന്‍ ബപ്പി ലാഹിരിയുടെ (Modi Remembers Music Composer Bappi Lahiri) വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ലാഹിരി ജിയുടെ സംഗീതം എല്ലാം ഉൾക്കൊള്ളുന്നതും വൈവിധ്യമാർന്ന വികാരങ്ങൾ മനോഹരമായി പ്രകടിപ്പിക്കുന്നതുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിൽ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

“തലമുറകളിലുടനീളം ആളുകളെ ആനന്ദിപ്പിച്ച ഗായകന്റെ സംഗീത്തെ നമുക്ക് എന്നും അടുത്തറിയാൻ സാധിക്കും. അദ്ദേഹത്തിന്റെ സൃഷ്ടികളുമായി ബന്ധപ്പെടാൻ കഴിയും. എല്ലാം ഉൾക്കൊള്ളുന്നതും വൈവിധ്യമാർന്ന വികാരങ്ങൾ മനോഹരമായി പ്രകടിപ്പിക്കുന്നതുമായിരുന്നു ലാഹിരിയുടെ സംഗീതം. ഉന്മേഷവാനായിരുന്ന അദ്ദേഹത്തിന്റെ അഭാവം എല്ലാവരേയും വേദനിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തുന്നു” എന്നും പ്രധാനമന്ത്രി കുറിച്ചു.

അതേസമയം ഇന്ത്യൻ സിനിമാ ലോകത്ത് ഡിസ്‌കോ സംഗീതം സജീവമാക്കിയ സംഗീതജ്ഞനും ഗായകനുമായ ബപ്പി ലാഹിരി ഇന്ന് രാവിലെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടർന്നുള്ള പ്രശ്‌നങ്ങൾ കാരണം അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഗായകനെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു.

എന്നാൽ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. 1970-80കളിലെ ചൽത്തേ ചൽത്തേ, ഡിസ്‌കോ ഡാൻസർ, ഷറാബി തുടങ്ങിയ നിരവധി സിനിമകളിലെ ജനപ്രിയ ഗാനങ്ങൾ നൽകിയതിന് ബാപ്പി ലഹ്രി ഏറെ ജനപ്രീതി നേടിയിരുന്നു. അതേസമയം 2014 മുതൽ അദ്ദേഹം ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.

Related Articles

Latest Articles