Monday, June 17, 2024
spot_img

അഞ്ച് ലക്ഷത്തിലധികം നിർധന കുടുംബങ്ങൾക്ക് വീട് നൽകി കേന്ദ്രം; ഗൃഹപ്രവേശത്തിന് പങ്കെടുക്കാനൊരുങ്ങി മോദി

ഭോപ്പാൽ: പ്രധാൻ മന്ത്രി ആവാസ് യോജന – ഗ്രാമീൺ പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷത്തിലധികം നിർധന കുടുംബങ്ങൾക്ക് വീട് നൽകി കേന്ദ്ര സർക്കാർ. മദ്ധ്യപ്രദേശിലെ നിർധനരായ 5.21 ലക്ഷം കുടുംബങ്ങൾക്കാണ് കേന്ദ്രം തണലൊരുക്കുന്നത്. രാജ്യത്തെ നിർധനരായ എല്ലാ കുടുംബങ്ങൾക്കും ഈ സഹായം നൽകുന്നതിന് വേണ്ടിയുള്ള മോദി സർക്കാരിന്റെ ആദ്യ ചുവടുവയ്പ്പ് കൂടിയാണിത്. നാളെയാണ് വീടുകളുടെ ഗ്രഹപ്രവേശം നടക്കുക. ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉച്ചയ്‌ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി ചേരും.

രാജ്യത്തെ എല്ലാ നിർദ്ധന കുടുംബങ്ങസുരക്ഷിതരായിരിക്കാൻ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഉറപ്പുള്ള ഒരു വീട് നൽകാനുള്ള പ്രധാനമന്ത്രിയുടെ കഠിന പരിശ്രമത്തിന്റെ ഫലമാണിത്. ശംഖ്, വിളക്ക്, പൂക്കൾ, രംഗോലി എന്നിവ സംഘടിപ്പിക്കുന്ന പരമ്പരാഗത ആഘോഷങ്ങൾക്കും ചടങ്ങ് സാക്ഷ്യം വഹിക്കും.

ഇതിനോടൊപ്പം തന്നെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് പരിശീലനം നൽകൽ, കേന്ദ്രീകൃത വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള വായ്പകൾ നൽകി വനിതാ സ്വയം സഹായ സംഘങ്ങളെ ശാക്തീകരിക്കൽ തുടങ്ങി നിരവധി നൂതനമായ നടപടികൾ നാളെ നടക്കും.

Related Articles

Latest Articles