Monday, May 20, 2024
spot_img

രാജ്യത്തിന് ഇത് ചരിത്ര ദിനം; സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷികത്തിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) അനാച്ഛാദനം ചെയ്തു. ഗ്രാനൈറ്റിലുള്ള പ്രതിമയുടെ നിർമാണം പൂർത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമ കാനപ്പിയിൽ സജ്ജമാക്കിയിരിക്കുന്നത്. ദിനമാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ ധീരപുത്രനാണ്. നേതാജിയുടെ ഓര്‍മകള്‍ തലമുറകള്‍ക്ക് പ്രചോദനമാണ്. ബ്രിട്ടഷുകാർക്കു മുന്നിൽ തലകുനിയ്ക്കാത്ത പോരാളിയായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. പെട്ടെന്നു തന്നെ ഹോളോഗ്രാം മാറ്റി ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുമെന്നും നരേന്ദ്ര മോദി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തു.

28 അടി ഉയരത്തിലും 6 അടി വീതിയിലും ഗ്രാനൈറ്റിൽ നിർമ്മിക്കുന്ന പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ഈ താല്‍ക്കാലിക പ്രതിമയാണ് ഇനി ഇന്ത്യാഗേറ്റിലുണ്ടാകുക. പ്രശസ്ത ശിൽപി അദ്വൈത് ​ഗഡനായകാണ് നേതാജിയുടെ പ്രതിമയും പണിതത്. ഒഡീഷ സ്വദേശിയായ അദ്വൈത് ദില്ലി രാജ് ഘട്ടിലെ ദണ്ഡിയാത്രയുടെ ശിൽപവും പണി കഴിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles