Friday, May 17, 2024
spot_img

മോദിയുടെ രണ്ടാം മണ്ഡലം രാമനാഥപുരം? രാമേശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലം തെരഞ്ഞെടുത്താൽ തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും ബിജെപി തരംഗം ഉറപ്പ്; തന്ത്രങ്ങൾക്ക് പിന്നിൽ അണ്ണാമലൈ; പൂട്ടാൻ പോകുന്നത് മുസ്ലിം ലീഗിന്റെ അക്കൗണ്ട് !

ദില്ലി: പ്രധാനമന്ത്രി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടുമണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുമെന്നും മോദിയുടെ രണ്ടാം മണ്ഡലം തമിഴ്‌നാട്ടിലെ രാമനാഥപുരമാണെന്നും സൂചന. രാമേശ്വരം ക്ഷേത്രം നിലനിൽക്കുന്ന മണ്ഡലമാണ് രാമനാഥപുരം. പ്രാണപ്രതിഷ്ഠയ്ക്കായി അയോദ്ധ്യയിലേക്ക് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി രാമനാഥപുരം സന്ദർശിച്ചിരുന്നു. നേരത്തെ തന്നെ നരേന്ദ്രമോദി ദക്ഷിണേന്ത്യൻ മണ്ഡലങ്ങളിൽ ഒന്നിൽ നിന്ന് കൂടി മത്സരിക്കുമെന്നും തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങൾ പരിഗണനയിലാണെന്നും വാർത്തകൾ ഉണ്ടായിരുന്നു. രാമനാഥപുരം മണ്ഡലത്തിൽ മോദി മത്സരിക്കാനെത്തുന്നതിന് പിന്നിൽ തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ആണെന്നും സൂചനയുണ്ട്.

2014 ലും നരേന്ദ്രമോദി രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. ഗുജറാത്തിലെ വഡോദരയിലും ഉത്തർപ്രദേശിലെ വാരാണാസിയിലും അദ്ദേഹം മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ച മോദി പിന്നീട് വാരാണസി നിലനിർത്തുകയായിരുന്നു. 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ പക്ഷെ അദ്ദേഹം വാരണാസിയിൽ മാത്രമാണ് മത്സരിച്ചത്. മുസ്ലിം ലീഗിന്റെ കനി കെ നവാസ് ആണ് രാമനാഥപുരത്തെ സിറ്റിംഗ് എം പി. 44 ശതമാനം വോട്ടുകളോടെയാണ് മുസ്ലിം ലീഗ് 2019 ൽ വിജയിച്ചത്. ഡി എം കെ മുന്നണിയിലെ ഘടക കക്ഷിയാണ് തമിഴ്‌നാട്ടിൽ മുസ്ലിം ലീഗ്. 32 % വോട്ടുകളോടെ ബിജെപി നിലവിൽ രണ്ടാം സ്ഥാനത്താണ്.

മോദി രാമനാഥപുരത്ത് മത്സരിക്കുകയാണെങ്കിൽ തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും അതിന്റെ പ്രഭാവമുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്താണ്. കന്യാകുമാരി ഉൾപ്പെടെ തെക്കൻ തമിഴ്‌നാട്ടിലെ നിരവധി മണ്ഡലങ്ങളിൽ താമര വിരിയുമെന്നുറപ്പ്. കർണ്ണാടകയിലും തെലങ്കാനയിലും മികച്ച വിജയം നേടി ബിജെപിയെ ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ പാർട്ടിയാക്കാൻ മോദിയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.

Related Articles

Latest Articles