Monday, May 6, 2024
spot_img

മോദി-യോഗി കൂടിക്കാഴ്ച ഇന്ന്; ചർച്ചാ വിഷയം യുപി സർക്കാര്‍ രൂപീകരണം, ഗോവയിലും ചർച്ച പുരോഗമിയ്ക്കുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദില്ലിയില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നത്. സർക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളാണ് ചർച്ചയാകുക. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയേയും യോഗി ആദിത്യനാഥ് കാണും. കൂടാതെ കേശവ് പ്രസാദ് മൗര്യ അടക്കമുള്ള യുപിയിലെ ബിജെപി നേതാക്കളും ഇന്ന് ദില്ലിയിലെത്തും.

സിരാതുവില്‍ തോറ്റ സാഹചര്യത്തില്‍ കേശവ് പ്രസാദ് മൗര്യക്ക് വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമോയെന്നതില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്.

അതേ സമയം, ഗോവയിൽ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം ഉടൻ ഒരു നിരീക്ഷകനെ സംസ്ഥാനത്തേക്ക് അയക്കും.

.

Related Articles

Latest Articles