Mohammed Siraj In Tears While Singing Indian National Anthem.
സിഡ്നി: ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ തുടക്കം ഏറെ വികാരഭരിതമായിട്ടായിരുന്നു. മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് കരഞ്ഞത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു. മുഹമ്മദ് സിറാജ് കണ്ണീരണിഞ്ഞത് എന്തിനായിരുന്നു എന്നതിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചർച്ച ചെയ്യുന്നത്.
ഇത് രണ്ടാം തവണയാണ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ സിറാജ് പൊട്ടിക്കരയുന്നത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ സിറാജ് കരയറുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അതേസമയം ദേശീയഗാനം ആലപിക്കുന്നതിനിടെ കണ്ണുനിറഞ്ഞതിനെക്കുറിച്ച് സിറാജ് തന്നെ ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.
ഇന്നത്തെ കളിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം സൂചിപ്പിച്ചത്. ദേശീയഗാനം ആലപിക്കുന്നതിനിടെ ഞാനെന്റെ പിതാവിനെക്കുറിച്ചോര്‍ത്തു. അതെന്നെ വികാരഭരിതനാക്കി. കാരണം, ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നത് എന്റെ പിതാവിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ കളിക്കുന്നത് കാണുമായിരുന്നല്ലോ എന്നോര്‍ത്തുപോയി. സിറാജ് കൂട്ടിച്ചേർത്തു.
നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തൊട്ട് മുമ്പാണ് സിറാജിന്റെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാൽ, ക്വാറന്‍റൈൻ നിയന്ത്രണങ്ങളുള്ളതിനാൽ സിറാജിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കിയതും മുഹമ്മദ് സിറാണ്. അഞ്ച് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെടാണ് സിറാജ് പൂജാരയുടെ കൈയ്യിലെത്തിച്ചത്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…