Sunday, May 5, 2024
spot_img

രാഷ്ട്രീയ താല്‍പര്യം മറന്ന് രാജ്യത്തെ ജനങ്ങള്‍ പിന്തുണയ്ക്കണമെന്ന് സര്‍സംഘചാലക്

ദില്ലി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രാജ്യത്തെ ജനങ്ങള്‍ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ മറന്ന് പിന്തുണയ്ക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതും സംസ്ഥാനത്തെ ഭൂമി വാങ്ങാന്‍ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരെ അനുവദിക്കാത്തതുമായ നിയമം റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ സര്‍സംഘചാലക് അഭിനന്ദിച്ചു.

കേന്ദ്രത്തിന്‍റെ നടപടി കശ്മീരിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ ഉതകുന്നതാണ്. ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കണമെന്നും സര്‍സംഘചാലക് പറഞ്ഞു.

Related Articles

Latest Articles