mohanal-shaji-kailas-movie-alone
മലയാള സിനിമയുടെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ ഷാജി കൈലാസും(Shaji Kailas) മോഹൻലാലും(Mohanlal) വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ കേട്ടത്. 12 വർഷത്തിന് ശേഷമാണ് മോഹൻലാലും സംവിധായകൻ ഷാജി കൈലാസും ഒന്നിക്കുന്നത്. എന്ന പ്രത്യകത ചിത്രത്തിനുണ്ട്. എലോൺ(Alone) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം ഇരുവരും ഒത്തു ചേരുന്നത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഡയലോഗ് ടീസർ പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രത്തിലെ മോഹൻലാലിൻറെ മാസ് ഡയലോഗ് ഉൾപ്പെടുക്കിക്കൊണ്ടാണ് വിഡിയോ. “യഥാർത്ഥ നായകന്മാർ എപ്പോഴും തനിച്ചാണ്” എന്നാണ് കണ്ണാടിയിൽ നോക്കി നിന്ന് മോഹൻലാൽ പറയുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. അതിനിടെ കൂടുതൽ ആരാധകരുടേയും മനം കവരുന്നത് വിഡിയോയിലെ ബിജിഎം ആണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. ആരാധകർ ആഘോഷണമാക്കുകയാണ് വിഡിയോ.
2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രാജേഷ് ജയറാം തിരക്കഥയെഴുതുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കും. അതേസമയം ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 30-ാമത്തെ ചിത്രമെന്ന മറ്റൊരു പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2000ത്തിൽ പുറത്തിറങ്ങിയ നരസിംഹമാണ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആദ്യമായി നിർമ്മിച്ച ചിത്രം. ഈ സിനിമയും ഷാജി കൈലാസാണ് സംവിധാനം ചെയ്തത്. 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹൻലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…