Saturday, January 3, 2026

അട്ടപ്പാടിയിലെ കുരുന്നുകൾക്ക് സഹായവുമായി മോഹന്‍ലാല്‍; കുഞ്ഞുങ്ങളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസം അടക്കമുള്ള ചെലവുകള്‍ ഏറ്റെടുത്ത് താരരാജാവ്

വയനാട്: കേരളത്തിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന സംഘടനയാണ് മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍. മഹാമാരി കാലത്ത് അടക്കം കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്ക് തണലായി വിശ്വശാന്തി നിലനിന്നതാണ്.

ഇപ്പോള്‍ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്‌ക്കുകയാണ് മോഹന്‍ലാല്‍. അട്ടപ്പാടിയില്‍ നിന്നാണ് വിന്റേജ് പ‌ദ്ധതി തുടക്കം കുറിക്കുന്നത് . ഓരോ വര്‍ഷവും ആറാം ക്ലാസില്‍ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നല്‍കുകയാണ് ലക്ഷ്യം.

പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച്‌ അവരെ വളര്‍ത്തിക്കൊണ്ട് വരും.അടുത്ത 15 വര്‍ഷം കരുതലോടെ രക്ഷകര്‍ത്താവായും ഗുരുവായും വഴികാട്ടിയായും ഒപ്പമുണ്ടാകുമെന്നും മുഖ്യധാരയിലേയ്‌ക്ക് കുട്ടികളെ ഉയര്‍ത്തുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Related Articles

Latest Articles