Saturday, January 10, 2026

ലാലേട്ടന്‍റെ ജീവചരിത്ര പുസ്തകം ഒരുങ്ങുന്നു. അടുത്തവര്‍ഷം പുറത്തിറങ്ങും

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്‍റെ ജീവചരിത്ര പുസ്തകം അണിയറയില്‍ ഒരുങ്ങുകയാണ്. ലാലേട്ടന്‍റെ നാല് പതിറ്റാണ്ട് കാലത്തെ അഭിനയജീവിതമാണ് പുസ്തകമായി ഒരുങ്ങുന്നത്. മോഹന്‍ലാല്‍ സിനിമാഭിനയം തുടങ്ങിയിട്ട് 40 വര്‍ഷങ്ങളായി. മുഖരാഗം എന്നാണ് ജീവചരിത്ര പുസ്കത്തിന്‍റെ പേര്,ഭാനുപ്രകാശാണ് പുസ്തകത്തിന്‍റെ രചയിതാവ്.

ലാലേട്ടന്‍റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകമാണ് മുഖരാഗം. മഹാനടന്‍റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി തനിക്കൊപ്പം സഞ്ചരിച്ചു എൻ്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നതെന്ന് ലാലേട്ടന്‍ തന്‍റെ അൻ്പത്തിയൊന്‍പതാം പിറന്നാള്‍ ദിനത്തില്‍ ബ്ലോഗില്‍ കുറിച്ചിരുന്നു. മുഖരാഗം എന്ന ബൃഹദ് ഗ്രന്ഥം 2020ലാണ് പുറത്തിറങ്ങുക.

Related Articles

Latest Articles