Wednesday, December 31, 2025

ഇതിനപ്പുറം ഒരു നടന്‍ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ല! താരരാജാവിന് പിറന്നാൾ ആശംസയുമായി സ്വാസിക

കൊച്ചി: മലയാളികളുടെ താരരാജാവിന് പിറന്നാള്‍ ആശംസകളുമായി നടി സ്വാസിക. ‘ഇതിനപ്പുറം ഒരു നടന്‍ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ല’ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സ്വാസിക കുറിച്ചു.

സ്വാസികയുടെ പോസ്റ്റ് മോഹന്‍ലാല്‍ ആരാധകര്‍ നിമിഷനേരങ്ങൾക്കുള്ളിൽ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ വലിയൊരു ആരാധികയാണ് സ്വാസിക. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചു.

മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഖത്തറില്‍ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഫാന്‍സ് പങ്കുവച്ച വീഡിയോയില്‍ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പല്‍ കടവില്‍ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു. ഭാര്യ സുചിത്ര, സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂ‍ര്‍, മറ്റ് സുഹ‍ൃത്തുക്കള്‍ എന്നിവ‍ര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ കേക്ക് മുറിച്ച്‌ പിറന്നാള്‍ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണുന്നത്.

മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഇന്നലെ മുതല്‍ തന്നെ ആശംസാ പോസ്റ്റുകള്‍ വന്നു തുടങ്ങി. മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ. താരത്തിന് പിറന്നാള്‍ ആശംസ നേ‍ര്‍ന്നുകൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Related Articles

Latest Articles