Wednesday, November 4, 2026

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രമായ ‘റാം’ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ്‌ ചെയ്ത് മോഹൻലാൽ;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മഹാമാരിക്കാലം തീര്‍ത്ത പ്രതിസന്ധികളെല്ലാം മറികടന്ന് വീണ്ടും ആരംഭിച്ച ചിത്രമായ ‘റാമി’ന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മോഹൻലാല്‍, സാമൂഹ്യമാധ്യമങ്ങളിലും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാല്‍ ഇന്ന് പങ്കുവെച്ചിരിക്കുന്നത്.’റാമി’ല്‍ ഒപ്പം അഭിനയിക്കുന്ന ഇന്ദ്രജിത്ത് ആണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്നും മോഹൻലാല്‍ എഴുതിയിരിക്കുന്നു.

യുകെയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ‘റാം’ ആക്ഷനും പ്രാധാന്യം നല്‍കുന്ന ഒന്നായിരിക്കും.തൃഷ നായികയാകുന്ന മലയാളം ചിത്രം എന്നൊരു പ്രത്യേകതയും ഉണ്ട്.

ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘റാം’ പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക എന്നാണ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ വന്നിട്ടില്ല.’മോണ്‍സ്റ്റര്‍’, ‘എലോണ്‍, ‘റാം’, എന്നിവയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്..’പുലിമുരുകനു’ ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ഒക്ടോബര്‍ 21ന് ആയിരിക്കും ‘മോണ്‍സ്റ്റര്‍’ റിലീസ് ചെയ്യുക.

Related Articles

Latest Articles