Cinema

എന്റെ ഇച്ചാക്കയ്ക്ക് ഇന്ന് പിറന്നാൾ: ആശംസയുമായി നടൻ മോഹൻലാൽ: വീഡിയോ കാണാം

സിനിമയ്‌ക്കകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങൾ നിരവധിയാണ് സിനിമ ലോകത്തുള്ളത്. അതുപോലെ ഇന്ത്യൻ സിനിമയിൽ നിരവധി വർഷങ്ങളായി സൂപ്പർ സ്റ്റാറായി വാഴുന്ന രണ്ട് മഹാനടന്മാരായ മമ്മുട്ടിയും മോഹൻലാലും യാതൊരു കോട്ടവും സംഭവിക്കാതെ ഇന്നും തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുകയാണ്. മറ്റ് സിനിമ ലോകത്തുള്ളവർക്ക് പോലും അസൂയ ജനിപ്പിക്കുന്ന കൂട്ടുകാരാണ് ഇരുവരും.

ഇന്ന് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മുട്ടിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപേരാണ് പ്രിയപ്പെട്ട നടന് സോഷ്യല്‍ മീഡിയയിലൂടെ ജന്മദിനാശംസകള്‍ നല്‍കുന്നത്. ഒപ്പം കൂട്ടുകാരനായ മോഹന്‍ലാലും മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പ്രിയപ്പെട്ട ഇച്ചാക്കാക്ക് ആശംസ നേര്‍ന്നിരിക്കുന്നത്.

മോഹൻലാലിൻറെ വാക്കുകളിലേക്ക്….“സഹോദര നിർവിശേഷമായ വാത്സല്യങ്ങൾ കൊണ്ട് ജേഷ്ഠമായ കരുതൽ കൊണ്ട് ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലേയും സന്തോഷത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന സാന്നിധ്യമാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാൾ താനും കുടുംബവും ഒപ്പം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ പേരിനൊപ്പം തന്റെ പേരും പറയുന്നത് സന്തോഷമാണെന്നും മോഹൻലാൽ പറയുന്നു. അതേസമയം 53 സിനിമകളില്‍ തങ്ങൾക്ക് ഒരുമിച്ച്‌ അഭിനയിക്കാന്‍ സാധിച്ചു. ഒന്നിച്ച്‌ അഞ്ച് സിനിമകള്‍ നിര്‍മ്മിച്ചു. ഈ കൂട്ടുകെട്ട് വിസ്മയമാണ്. ചെയ്യാന്‍ ഇരിക്കുന്ന സിനിമകള്‍ ചെയ്തതിനേക്കാള്‍ മനോഹരം എന്നാണ് താൻ കരുതുന്നതെന്നും, ഇച്ചാകാക്ക് നല്ല സിനിമകള്‍ ലഭിക്കട്ടെ എന്നും, തങ്ങൾക്ക് ഇനിയും ഒരുമിച്ച്‌ അഭിനയിക്കാന്‍ കഴിയട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു” എന്നാണ് അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞത്. മോഹന്‍ലാലിന് പുറമെ മലയാളത്തിലെ നിരവധി താരങ്ങള്‍ പ്രിയപ്പെട്ട നടന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

7 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

8 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

8 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

9 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

9 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

9 hours ago