Saturday, September 26, 2026

പതിവിനു മുടക്കം വരുത്താതെ മോഹന്‍ലാല്‍

പതിവു തെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ. വര്‍ഷംതോറും ചെയ്യാറുളള ചികിത്സയ്ക്കാണ് ഇത്തവണയും മുടങ്ങാതെ തന്നെ സൂപ്പർതാരം എത്തിയത്. ഇപ്പോൾ പെരിങ്ങോട് ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരം .

അതേസമയം, മോഹൻലാൽ- ജിത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്‍റെ ചിത്രീകരണം വൈകും. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുന്നത്. സെറ്റ് വർക്കുകൾ ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. കൊച്ചിയിലെ പതിനാലു ദിവസത്തെ ഷൂട്ടിനു ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക.

Related Articles

Latest Articles