Tuesday, September 22, 2026

ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു; യുവാവ് മലപ്പുറത്ത് ചികിത്സയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവാവ് (30) മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യുഎഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്ത് ഇതോടെ 5 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍, പരിശോധന, രോഗബാധിതരുടെ ക്വാറന്റൈൻ, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

കേരളത്തിലേയ്ക്ക് യുഎഇയില്‍ നിന്നും വന്ന വ്യക്തിയില്‍ മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ കേരളത്തില്‍ മങ്കിപോക്‌സ് ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടത് അനിവാര്യമായ കാര്യമാണ്.

Related Articles

Latest Articles