Thursday, May 16, 2024
spot_img

പുരാവസ്തു തട്ടിപ്പ് കേസ്: ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്; മുന്‍ പൊലീസ് മേധാവി കുരുക്കിലേക്ക് ?

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ക്രംബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിലെ ബെഹ്റയുടെ വസതിയില്‍ വെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

ബെഹറക്ക് പുറമെ എഡിജിപി മനോജ് എബ്രഹാമിന്റേയും ഐ ജി ലക്ഷ്മണയുടേയും മൊഴികള്‍ ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്താണ് മൂവരുടേയും മൊഴി രേഖപ്പെടുത്തിയത്. മോന്‍സന്‍ മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി (High Court) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മൊഴിയെടുക്കല്‍. റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും.

ട്രാഫിക് ഐജിയായ ലക്ഷ്മണന്‍ മോന്‍സണ്‍ മാവുങ്കലിനെ കേസുകളില്‍ നിന്ന് രക്ഷപെടാന്‍ സഹായിച്ചിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബെഹ്റ മോണ്‍സണിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ വാട്ട്സ് ആപ്പ് ചാറ്റിലും ബെഹ്റയുടെ പേര് പരാമര്‍ശിച്ചിരുന്നു.

Related Articles

Latest Articles