Thursday, May 2, 2024
spot_img

സ്വവര്‍ഗ ബന്ധത്തിന് വിളിച്ചുവരുത്തും, ശേഷം രഹസ്യമായി വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്; മലപ്പുറത്ത് 7 പേര്‍ അറസ്റ്റില്‍, നാല് കുട്ടികളും പിടിയില്‍

തിരൂർ: മലപ്പുറത്ത് സ്വവർഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണംതട്ടുന്ന ഏഴംഗ സംഘം പിടിയിൽ. മലപ്പുറം (Malappuram) തിരൂരിലാണ് സംഭവം. പ്രതികളിൽ 5 പേർ പ്രായപൂർത്തിയാകാത്തവരാണ്. തിരൂർ മുത്തൂർ കളത്തിപറമ്പിൽ ഹുസൈൻ (26), ബിപി അങ്ങാടി പുതിയത്ത് മുഹമ്മദ് സാദിഖ് (20) എന്നിവരെയും പ്രായപൂർത്തിയാകാത്ത 5 പേരെയുമാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ആപ്പ് (Online Apps) വഴിയാണ് പ്രതികൾ ആളുകളെ വശത്താക്കുന്നത്. പണവും മറ്റും പറഞ്ഞുറപ്പിച്ച് വിളിച്ചുവരുത്തും. സ്വവര്‍ഗ ബന്ധനത്തിനെന്നു പറഞ്ഞാണ് സംഘം ആളുകളെ ഇങ്ങനെ വിളിച്ചു വരുത്തുന്നത്. ശേഷം രഹസ്യമായി വീഡിയോയിൽ പകർത്തും. പിന്നീട് ഈ വീഡിയോ പോലീസിനും ബന്ധുക്കൾക്കും കൈമാറുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് രീതി. ഇങ്ങനെ ചെയ്യാതിരിക്കാൻ ഇവർ ആവശ്യപ്പെടുന്ന പണം നൽകണം. പൊന്നാനി, തിരൂർ പൂക്കയിൽ സ്വദേശികളുടെ പരാതിയിൽ തിരൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. 2 പരാതിക്കാരിൽ നിന്നുമായി പ്രതികൾ ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തു. ഒരാളുടെ ഫോണും കൈക്കലാക്കിയാതായി പോലീസ് പറഞ്ഞു.

Related Articles

Latest Articles