കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുകയാണ് .
മിക്ക ജില്ലകളിലും അതിതീവ്ര മഴയാണ് പെയ്യുന്നത് .
ജൂലൈ 21 വരെയുള്ള അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പരക്കെ അതിതീവ്ര മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട് .

