Tuesday, June 18, 2024
spot_img

‘മാസശമ്പളം വരുമാനത്തിന് അനുസരിച്ച് മാത്രം’; കെഎസ്ആർടിസി ഹൈക്കോടതിയിൽ

തിരുവനന്തപുരം : മാസശമ്പളം വരുമാനത്തിന് അനുസരിച്ച് മാത്രമേ നൽകാൻ കഴിയൂവെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.ഏപ്രിൽ മുതൽ
ഈ രീതി പിന്തുടരുമെന്ന് കെഎസ്ആർടിസി അറിയിച്ചു.കൂടുതൽ വരുമാനം ലഭിച്ചാൽ അതിന് അനുസൃതമായി ശമ്പളം നൽകും. ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

സ്ഥാപനത്തിന് വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനെ കുറിച്ച് ഒരു ജീവക്കാരൻ പോലും വേവലാതിപ്പെടുന്നില്ല. അതിനാലാണ് വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ കാണുകയും എതിർക്കുകയും ചെയ്യുന്നതെന്ന് കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles