Sunday, May 5, 2024
spot_img

“സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഇടപെടാൻ ശ്രമിച്ചു, കേസിൽ കേരളാ പോലീസ് ഒന്നും ചെയ്തില്ല”; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി കസ്റ്റംസ് കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ . സ്വർണ്ണക്കടത്തു കേസിൽ തന്റെ റിപ്പോർട്ടിങ് ഓഫീസർ മുഖ്യമന്ത്രി അല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഔദ്യോഗിക മേഖലയിലെ പരാതികളും മറ്റ് പ്രശ്‌നങ്ങളും കേന്ദ്രസർക്കാരിനെ അതാത് സമയത്ത് അറിയിക്കലാണ് തന്റെ രീതി. അതിന് ഉചിതമായ നടപടികളും സംരക്ഷണവും ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും സുമിത് കുമാർ പറഞ്ഞു. സ്ഥലം മാറിപോകുന്നതോടനുബന്ധിച്ചാണ് സംസ്ഥാനത്തെ തന്റെ സേവനകാലഘട്ടത്തെ അനുഭവങ്ങൾ സുമിത് കുമാർ മാധ്യമങ്ങളുമായി പങ്കുവച്ചത്. അതേസമയം കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഇടപെടാൻ ശ്രമിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ രാഷ്ട്രീയ പാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യമല്ല. അന്വേഷണത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ആരം സമ്മർദം ചെലുത്തിയിട്ടില്ലെന്നും സുമിത് കുമാർ പറഞ്ഞു. എന്നാൽ കേരള പൊലീസ് അന്വേഷണത്തിൽ സഹായിച്ചില്ല എന്നത് ആരോപണമല്ല, വാസ്തവമാണ് എന്നും കസ്റ്റംസ് കമ്മീഷണർ പറഞ്ഞു.

ഭരിക്കുന്ന പാർട്ടികൾ മാറും. അങ്ങനെ മാറി മാറി വരുന്ന സർക്കാരുകൾ തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാൻ നോക്കി. എന്നാൽ ആരുടെയും മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. അതിനു തനിക്കു കോടതിയുടെ പിന്തുണയുണ്ടായിരുന്നുവെന്നും സുമിത് കുമാർ പറഞ്ഞു. പല പ്രധാന കേസുകളുടെയും ഭാഗമാകാൻ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവർ നല്ല ടീമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles