Sunday, May 5, 2024
spot_img

ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാലുപേർ പിടിയിൽ; പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് കമ്മീഷണർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാലുപേർ പിടിയിൽ. വഞ്ചിയൂർ സ്വദേശികളായ രാകേഷ്, പ്രവീൺ, ഷിബു,അഭിജിത് എന്നിവരാണ് പിടിയിലായത്. രാകേഷ് എന്ന കൊച്ചു രാകേഷ് നിരവധി കേസുകളിൽ പ്രതിയാണ്. സംഭവത്തിൽ മുപ്പതു ദിവസത്തിനുള്ളിൽ കുറ്റപ്പത്രം സമർപ്പിക്കുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു. യുവതികളെ ശല്യം ചെയ്തത് രാകേഷ് ആണെന്നും, പ്രതികളെ രക്ഷപ്പെടുത്തിയത് ഷിബുവും അഭിജിത്തും ചേർന്നാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് കമ്മീഷണർ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏജീസ് ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എൻട്രി ഓഫിസർ ജസ്വന്ത് എന്നിവർക്കാണ് പരുക്കേറ്റത്. കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയപ്പോളാണ് ഇരുവർക്കും നേരെ ആക്രമണം നടന്നത്. സ്ത്രീകളെ കടന്നുപിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നും ഇവർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും അക്രമികളെ പിടികൂടാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles