സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കവർന്ന ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. വിപണിയിൽ പല വിലയിലുള്ള ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കാറുണ്ട്. അത്തരത്തിൽ കമ്പനി ബഡ്ജറ്റ് റേഞ്ചിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് റെഡ്മി 9എ. കുറഞ്ഞ ചെലവിൽ കൂടുതൽ ഫീച്ചറുകൾ ഉള്ള ഹാൻഡ്സെറ്റുകൾ നോക്കുന്നവർക്ക് റെഡ്മി 9എ മികച്ച ഓപ്ഷനാണ്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.
6.53 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1600 പിക്സൽ സ്ക്രീൻ റെസലൂഷൻ ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി ജി25 പ്രോസസർ കരുത്തിലാണ് പ്രവർത്തനം. ആൻഡ്രോയിഡ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 13 മെഗാപിക്സൽ പ്രൈമറി സെൻസറാണ് പിന്നിൽ നൽകിയിരിക്കുന്നത്. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി മുൻഭാഗത്ത് 5 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. 6,999 രൂപയാണ് റെഡ്മി 9എ സ്മാർട്ട്ഫോണിന്റെ വില.

