Tuesday, January 13, 2026

2020-ല്‍ ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ഇതാണ്

ദില്ലി: 2020ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനായി ടിക്ടോക്ക്. ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്ത ആദ്യ പത്ത് ആപ്ലിക്കേഷനുകളില്‍ ഫെയ്‌സ്ബുക്ക് ആപ്പുകളാണ് കൂടുതലും. ടിക്ടോക്കിന് പിന്നിലായി ഫെയ്‌സബുക്കും മൂന്നാമതായി വാട്‌സാപ്പും നാലാമതായി സൂം ആപ്ലിക്കേഷനും അഞ്ചാമതായി ഇന്‍സ്റ്റാഗ്രാമും ഇടം പിടിച്ചു. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആറാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ ഗൂഗിള്‍ മീറ്റ്, സ്‌നാപ്ചാറ്റ്, ടെലഗ്രാം എന്നിവയും ഇടം പിടിച്ചു. 2020-ല്‍ ഏറ്റവും കൂടുതല്‍ സമയം ആളുകള്‍ ചിലവഴിക്കുന്ന ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ടിന്റര്‍ ആണ് മുന്നില്‍.

ടിക് ടോക്ക് രണ്ടാം സ്ഥാനത്തുണ്ട്. യൂട്യൂബ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ടെന്‍സെന്റ് വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് എന്നിവയാണ് പിന്നിലുള്ളത്. സ്ട്രീമിങ് ആപ്പുകളുടെ ഉപയോഗത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായി. ഗെയിമിങ് ആപ്പുകളുടെ ഡൗണ്‍ലോഡ് 35 ശതമാനം വര്‍ധിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറ്, ആപ്പിള്‍ ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യം കൊണ്ടാവണം മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം 3,30,000 മണിക്കൂറുകളാണ്.

Related Articles

Latest Articles