A robbery attempt in broad daylight in the capital, the gang arrived at an unoccupied house, threatened the policeman who interrogated him, and the police launched an investigation
തൃശ്ശൂർ: അഴീക്കോട് ഉറങ്ങി കിടന്ന കുഞ്ഞിന്റെയും അമ്മയുടെയും സ്വർണം മോഷ്ടിച്ചു. അഴീക്കോട് പേബസാർ സ്വദേശി ഫാത്തിമ, മകൾ ഫെമിന എന്നിവരുടെ സ്വർണമാണ് കവർന്നത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അടുക്കള വാതിൽ തകർത്ത് എത്തിയ മോഷ്ടാവ് ഉറങ്ങി കിടന്നിരുന്ന ഫാത്തിമയുടെയും ഫെമിനയുടെയും സ്വർണം മോഷ്ടിക്കുകയായിരുന്നു. മൂന്നരപവനുള്ള മാലയും പാദസരവുമാണ് കവർന്നത്. മോഷണത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെ മോഷ്ടാവ് അടുക്കള വാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ, പുലർച്ചെ എത്തിയ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിന് സമീപത്ത് നിന്ന് മൺവെട്ടിയും മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന ചെരുപ്പുകളും കണ്ടെത്തി. അതേസമയം ആളെ കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ല. വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തിയിരുന്നു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…