Monday, September 28, 2026

ക്രമസമാധാന പാലനത്തില്‍ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: സമ്പദ് വ്യവസ്ഥയില്‍ യുപി രണ്ടാം സ്ഥാനത്ത് ; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശ് മാതൃകാ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമ്പദ് വ്യവസ്ഥയില്‍ രാജ്യത്ത് ആറാമതായിരുന്ന ഉത്തര്‍പ്രദേശ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണുള്ളത്. കലാപത്തിന്റെയും അരാജകത്വത്തിന്റെയും ഭൂമിയെന്ന ആക്ഷേപം നിലവിൽ ഉത്തർപ്രദേശിന് ഇല്ല. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പൗരന്മാർക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല സംസ്ഥാനത്ത് നിക്ഷേപത്തിന്റെ പുതുയുഗമാണ് കഴിഞ്ഞ നാലു വര്‍ഷമായിട്ടുള്ളത്. സാമ്പത്തികമായി പിപിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ബിമാരു’ സംസ്ഥാനമെന്ന വിളിപ്പേരിൽ നിന്ന് ഉത്തർപ്രദേശിന് മോചനം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം പ്രശംസിച്ചു. പുതിയ ഇന്ത്യയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles