കൊല്ലം: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കൊല്ലം അഞ്ചല്‍ ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പോരാട്ടം കുറച്ചു കടുക്കും. കാരണം ബദ്ധശത്രുക്കളായ സി.പി.എമ്മിനും ബി.ജെ.പിക്കുമായി ഏറ്റുമുട്ടുന്നത് ഹൃദയംകൊണ്ടും രക്‌തബന്ധം കൊണ്ടും അടുപ്പമുള്ള രണ്ടുപേരാണ്. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മാ രാജനും മകന്‍ ദിനു രാജുമാണ് അവർ.
ബി.ജെ.പിക്കായി സുധര്‍മ്മയും സി.പി.എമ്മിനായി ദിനുവും ഏറ്റുമുട്ടുമ്പോള്‍ ഇരുവരുടെയും വോട്ട് ആര്‍ക്കാകുമെന്ന കൗതുകത്തിലാണ് നാട്ടുകാര്‍. നാട്ടില്‍ പരസ്‌പരം ഏറ്റുമുട്ടുമ്പോഴും സി.പി.എം. ബി.ജെ.പി. വൈരുദ്ധ്യം പുറത്തുവച്ച് വീട്ടില്‍ അമ്മയും മകനും ഒന്നാണ്. വീട്ടിലെത്തിയാല്‍ രാഷ്‌ട്രീയം പറയരുതെന്ന സുധര്‍മയുടെ ഭര്‍ത്താവ് ദേവരാജന്റെ തീരുമാനം ഇരുവരും പാലിക്കുന്നു.
കഴിഞ്ഞ തവണ വനിതാ വാര്‍ഡായിരുന്ന ഇവിടെ എല്‍.ഡി.എഫാണ് വിജയിച്ചതെങ്കിലും ബി.ജെ.പി. സ്‌ഥാനാര്‍ഥിയായ സുധര്‍മ രണ്ടാം സ്‌ഥാനത്തെത്തിയിരുന്നു. ഇക്കുറി ജനറല്‍ വാര്‍ഡായപ്പോള്‍ സുധര്‍മയെ സ്‌ഥാനാര്‍ഥിയായി ബി.ജെ.പി. മുന്‍കൂട്ടി നിശ്‌ചയിച്ചിരുന്നു. ആദ്യകാല കമ്യൂണിസ്‌റ്റ് കുടുംബാംഗമായ സുധര്‍മ ഇപ്പോള്‍ മഹിളാ മോര്‍ച്ച പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അംഗമാണ്. ദിനു രാജ് ഡി.വൈ.എഫ്.ഐ. ഇടമുളയ്‌ക്കല്‍ മേഖലാ ട്രഷററാണ്
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…