Wednesday, December 17, 2025

ശാരീരിക ഉപദ്രവം സഹിക്കാന്‍ വയ്യാതെ അമ്മ മകനെ കൊന്നു

ഹൈദരാബാദ്; ഹൈദരാബാദില്‍ മകന്റെ ശാരീരിക പീഡനം സഹിക്കാന്‍ വയ്യാതെ അമ്മ മകനെ കൊന്നു. ശ്രീനു എന്ന ഇരുപത്തഞ്ചുകാരനെയാണ് അമ്മ കൊലപ്പെടുത്തിയത്. ഇയാള്‍ മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുക പതിവായിരുന്നു.

ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ശ്രീനു ഇടയ്ക്ക് വെച്ച് ജോലി ചെയ്യുന്നത് നിര്‍ത്തിയിരുന്നു. ഇതോടെ അമ്മയില്‍ നിന്നായിരുന്നു ഇയാള്‍ പണം വാങ്ങിയിരുന്നത്. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെ അമ്മ മരുമകന്റെ സഹായം തേടി. ഇരുവരും ചേര്‍ന്ന് തടി കഷ്ണം കൊണ്ട് തലയ്ക്കടിച്ചാണ് ശ്രീനുവിനെ കൊലപ്പെടുത്തിയത്.

Related Articles

Latest Articles