Sunday, January 4, 2026

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരണപ്പെട്ടു ; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ:മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിൽ സ്‌പെഷ്യൽ ഡ്യൂട്ടി ജീവനക്കാരനായ മോത്തിലാൽ സിംഗിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ബസ്തി ജില്ലയിലെ ദേശീയപാതയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അദ്ദേഹവും ഭാര്യയും യാത്ര ചെയ്തിരുന്ന കാർ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു . സിംഗിന്റെ ഡ്രൈവറായിരുന്നു കാർ ഓടിച്ചിരുന്നത് . അപകടത്തിൽ ഭാര്യയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗോരഖ്പൂരിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനാർത്ഥം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ രേഖപ്പെടുത്തിയത്

Related Articles

Latest Articles