Kerala

താലിബാനിസം കേരളത്തിലും; “ആൺകുട്ടികളുടെ വേഷം പെൺകുട്ടികൾ ധരിക്കണ്ട”; ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിക്കെതിരെ എംഎസ്എഫ്

കോഴിക്കോട്: താലിബാന്റെ (Taliban) പല വിചിത്ര നിയമങ്ങളെക്കുറിച്ചും നമുക്കറിയാം. സ്ത്രീകളെ അടിമയാക്കി വയ്ക്കാനാണ് അവർ ആഗ്രഹിക്കുന്നത്. സ്കൂളുകളിൽ പോകുന്നതിനോ, ജോലിക്കു പോകുന്നതിനോ അവരെ അനുവദിക്കില്ല. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ ഒരു വിചിത്രവാദമാണ് എംഎസ്എഫും ഉയർത്തുന്നത്.
സംസ്ഥാനത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് എംഎസ്എഫ്.

ആൺ-പെൺ വ്യത്യാസമില്ലാതെ ഇരുകൂട്ടർക്കും ഒരേപോലെയുള്ള യൂണിഫോം കൊണ്ടുവരിക എന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് മന്ത്രി ആർ. ബിന്ദു പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. അതേസമയം പദ്ധതിക്കെതിരെ എംഎസ്എഫ് (MSF) വലിയ വിമർശനമാണ് ഉയർത്തുന്നത്. പദ്ധതി വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശേരി ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പലിനെ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു. നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നേതൃത്വം നിവേദനവും നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ സ്‌കൂൾ ആണെങ്കിലും ഹയർ സെക്കന്ററി വിഭാഗത്തിൽ ആൺകുട്ടികളും പഠിക്കുന്നുണ്ട്.

പുതിയതായി വരുന്ന പ്ലസ് വൺ ബാച്ചിലാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. ഈ ബാച്ചിൽ പ്രവേശനം നേടിയിരിക്കുന്ന 260 കുട്ടികളും ഒരേ യൂണിഫോമിൽ അടുത്ത ദിവസം മുതൽ സ്‌കൂളിൽ എത്തും. എന്നാൽ കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റമാണിതെന്നുമാണ് എംഎസ്എഫിന്റെ ആരോപണം. ആൺകുട്ടികളുടെ വേഷം പെൺകുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് എംഎസ്എഫിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ചില കോണുകളിൽ നിന്ന് മാത്രമാണ് എതിർപ്പ് ഉയരുന്നതെന്നും ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളും, രക്ഷിതാക്കളും നീക്കത്തോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നതെന്നും സ്‌കൂൾ അധികൃതർ പറയുന്നു.

വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിൽ ദുരൂഹതയുണ്ട്. സ്ത്രീകൾക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തിൽ അതിന്റെ പ്രതിവിധികളെക്കുറിച്ചുള്ള ആലോചനകൾക്ക് പകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും എസ്എസ്എഫ് ആരോപിക്കുന്നു.

B4 Admin

Recent Posts

രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, ദേശീയബോധത്തിന്റെ ഉണർവാണ് ശാശ്വതമായ മാറ്റം കൊണ്ടുവരുന്നത്: പ്രക്ഷോഭ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നു!

പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില്‍ ദേശീയബോധവും സനാതന…

19 minutes ago

പുതിയ ത്രീ സ്റ്റാർ ബാറുകൾക്ക് ലൈസൻസില്ല: കർശന നിയന്ത്രണങ്ങളുമായി കേരളത്തിന്റെ പുതിയ കരട് മദ്യനയം പുറത്ത്!

സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…

2 hours ago

ഭഗവാൻ ശ്രീരാമനെ പുകഴ്ത്തിയ ജാവേദ് അക്തറിനെതിരെ മൗലാന സാജിദ് റഷീദി: പേര് ‘റാം പാൽ’ എന്നാക്കാൻ പരിഹാസം

ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…

4 hours ago

ദില്ലിയിൽ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിന്റെ പുണ്യപേജുകൾ കീറിയതായി ആരോപണം: 45കാരൻ അറസ്റ്റിൽ, പ്രതിഷേധവുമായി സിഖ് സമൂഹം

ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി…

4 hours ago

പാകിസ്ഥാനെ വീഴ്ത്തി ഭാരതത്തിന് പത്താം സാഫ് കിരീടം: തുടർച്ചയായി മൂന്നാം കിരീടനേട്ടത്തോടെ ചരിത്ര ഹാട്രിക്

ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…

4 hours ago

അതിർത്തി കടന്നെത്തിയ ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് സൈനികർ കൈയേറ്റം ചെയ്തതായി ആരോപണം: ദൃശ്യങ്ങൾ പുറത്ത്, സൈനികൻ സുരക്ഷിതമായി ഭാരതത്തിൽ തിരിച്ചെത്തി

മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…

5 hours ago